ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 22-കാരിക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതരപരിക്ക്

പുളിഞ്ചോട്ടില്‍ മെട്രോ പില്ലര്‍ 69-ന് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ (23) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

author-image
Greeshma Rakesh
New Update
ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 22-കാരിക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതരപരിക്ക്

കൊച്ചി: ആലുവയിൽ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്.പുളിഞ്ചോട്ടില്‍ മെട്രോ പില്ലര്‍ 69-ന് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കോടിച്ചിരുന്ന കൊരട്ടി സ്വദേശി ജോയിയ്ക്ക്  (23) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിന്‍ ജോയിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മേലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു മരണപ്പെട്ട ലിയ ജിജി.

woman aluva Ernakulam News accident death bike collides