കണ്ണൂരില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു; മകള്‍ക്ക് പരിക്കേറ്റു

ചിറക്കലില്‍ ചരക്കുട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ചാലാട് സ്വദേശിനി പി.പി. ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ നക്ഷത്ര (16) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

author-image
Web Desk
New Update
കണ്ണൂരില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു; മകള്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: ചിറക്കലില്‍ ചരക്കുട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ചാലാട് സ്വദേശിനി പി.പി. ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ നക്ഷത്ര (16) പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് ചിറക്കല്‍ ആര്‍പ്പാന്തോടായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ചാലാട്ടെ വീട്ടില്‍ നിന്ന് ഡോക്ടറെ കാണാന്‍ ഇറങ്ങിയതാണ്. ഉച്ചയോടെയാണ് പരിസരവാസികള്‍ മൃതദേഹം കണ്ടത്. പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് നക്ഷത്ര.

 

police kannur accident kerala news