ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ഭര്‍ത്താവും അനുജന്റെ ഭാര്യയും കസ്റ്റഡിയില്‍

By Web Desk.01 12 2023

imran-azhar

 

 

കട്ടപ്പന: ഫാമിലെ നീന്തല്‍ക്കുളത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ ജഡം. വാഴവര മോര്‍പ്പാളയില്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിബുവിന്റെ സഹോദരന്റെ ഭാര്യ മോര്‍പ്പാളയില്‍ ജോയ്സ് ഏബ്രഹാം (52) ആണ് മരിച്ചത്.

 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ഫാം സന്ദര്‍ശിക്കാന്‍ എത്തിയവരാണ് മൃതദേഹം വെള്ളത്തില്‍ കമിഴ്ന്ന നിലയില്‍ മൃതദേഹം കണ്ടത്.

 

സന്ദര്‍ശകര്‍ ഉടന്‍തന്നെ നാട്ടുകാരെയും തുടര്‍ന്ന് പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

 

സംഭവത്തില്‍ ഭര്‍ത്താവ് എം.ജെ.ഏബ്രഹാമിനെയും അനുജന്റെ ഭാര്യ ഡയാനയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കിയില്‍ നിന്ന് ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

 

 

OTHER SECTIONS