തെരഞ്ഞെടുപ്പ് റാലിക്കിടെ ടവറിന് മുകളില്‍ കയറി യുവതി; ദയവായി താഴെ ഇറങ്ങി ഇരിക്കൂവെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദില്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ ടവറിന് മുകളില്‍ കയറി യുവതി. റാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുവതി ടവറിന് മുകളില്‍ കയറുന്നതായി അദ്ദേഹം കാണുന്നത്.

author-image
Priya
New Update
തെരഞ്ഞെടുപ്പ് റാലിക്കിടെ ടവറിന് മുകളില്‍ കയറി യുവതി; ദയവായി താഴെ ഇറങ്ങി ഇരിക്കൂവെന്ന് മോദി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദില്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ ടവറിന് മുകളില്‍ കയറി യുവതി. റാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുവതി ടവറിന് മുകളില്‍ കയറുന്നതായി അദ്ദേഹം കാണുന്നത്.

 

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രസംഗം താത്കാലികമായി തടസപ്പെട്ടു. യുവതി ടവറിന് മുകളില്‍ കയറുന്നതിന്റെയും മോദി സമ്മേളന വേദിയില്‍ വെച്ചു തന്നെ മൈക്കില്‍ അവരോട് സംസാരിക്കുകയും തിരികെ ഇറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി യുവതിയോട് താഴെ ഇറങ്ങാന്‍ പലതവണ അഭ്യര്‍ത്ഥിക്കുന്നുണ്ട്. വൈദ്യുത കേബിളുകള്‍ ഉള്ളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.

'ഇത് ശരിയല്ല. നിങ്ങള്‍ക്ക് ഇത് ചെയ്തത് കൊണ്ട് ഗുണമുണ്ടാകില്ല. ഞാന്‍ നിങ്ങളെ കേള്‍ക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. നിങ്ങള്‍ ഇത് ചെയ്യരുത്. ദയവായി താഴെ ഇറങ്ങി ഇരിക്കൂ' എന്ന് മോദി മൈക്കിലൂടെ യുവതിയോട് ആവശ്യപ്പെട്ടു.

രാജ്യസഭാ അംഗം കെ ലക്ഷ്മണ്‍ മോദിയുടെ വാക്കുകള്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ മോദി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഇലക്ട്രിക് വയറുകള്‍ നേരെ അല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുണ്ടെന്നും മോദി അവരെ ഓര്‍മിപ്പിച്ചു. സുരക്ഷാ ജീവനക്കാര്‍ ഉടനെ സ്ഥലത്തെത്തി യുവതിയെ താഴെ ഇറക്കി.

" width="100%" height="421" frameborder="0" allowfullscreen="allowfullscreen">

hyderabad BJP naredra modi