വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് യുവാവിന്റെ മൊഴി; നാടുകാണി ചുരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി

കോഴിക്കോട് സ്വദേശിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നാടുകാണി ചുരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി.പ്രതി സമദ് ആണ് മൊഴി നല്‍കിയത്.

author-image
Priya
New Update
വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് യുവാവിന്റെ മൊഴി; നാടുകാണി ചുരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി

മലപ്പുറം: കോഴിക്കോട് സ്വദേശിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നാടുകാണി ചുരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി.പ്രതി സമദ് ആണ് മൊഴി നല്‍കിയത്.

കണ്ടെത്തിയ മൃതദേഹം കാണാതായ സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന്
പൊലീസ് പറഞ്ഞു.

പ്രതി സമദുമായി ഇന്ന് രാവിലെയോടെയാണ് കസബ പൊലീസ് നാടുകാണി ചുരത്തിലെത്തിയത്. നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തമിഴ്‌നാട് അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കായിരിക്കും കൊണ്ടുവരുകയെന്നാണ് വിവരം.

ഭാര്യയെ കാണാനില്ലായിരുന്നുവെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും സൈനബയുടെ ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ എട്ടാം തീയതിയാണ് പരാതി നല്‍കിയത്.

malappuram Crime