/kalakaumudi/media/post_banners/92299faea9eaaa821a3eeb0cf9b94b417f4468834fa1fd82f960cc5d57ca7042.jpg)
കോട്ടയം: അതിരമ്പുഴയില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അനില്‍ വര്‍ക്കി (26) ആണ് അറസ്റ്റിലായത്. അനിലിനെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് അതിരമ്പുഴ സ്വദേശിനിയായ ഷൈമോളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഷൈമോളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ് കുടുബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നാല് വര്‍ഷത്തിന് മുന്‍പാണ് ഷൈമോള്‍ ഓട്ടോറിക്ഷ ഡ്രൈവറായ അനിലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. അനിലിന്റെ ഉപദ്രവം കൂടിയപ്പോള്‍ ഷൈമോള്‍ ഞായറാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
എന്നാല്‍ ഇനി പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയപ്പോള്‍ തിരികെ പോവുകയായിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അമ്മയെ വിളിച്ച് അനില്‍ തന്നെ വീണ്ടും ഉപദ്രവിച്ചുവെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു.