ഹണിമൂണ്‍ ആഘോഷിക്കാനായി ലോണാവാലയിലേക്ക്; കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം, കൊക്കയിലേക്ക് വീണ് നവവധു മരിച്ചു

ഹണിമൂണ്‍ ആഘോഷത്തിനിടെ പ്രബല്‍ഗഡ് കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു.

author-image
Priya
New Update
ഹണിമൂണ്‍ ആഘോഷിക്കാനായി ലോണാവാലയിലേക്ക്; കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം, കൊക്കയിലേക്ക് വീണ് നവവധു മരിച്ചു

മുംബൈ: ഹണിമൂണ്‍ ആഘോഷത്തിനിടെ പ്രബല്‍ഗഡ്കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. 

പൂനെയിലെ ശുഭാംഗി പട്ടേല്‍ (24) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം. പന്‍വേല്‍ താലൂക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഡിസംബര്‍ എട്ടിനാണ് പൂനെയിലെ ദത്തവാഡി സ്വദേശിയായ ശുഭാംഗിയും വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പന്‍വേല്‍ താലൂക്ക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ പാട്ടീല്‍ അറിയിച്ചു.

ബുധനാഴ്ചയാണ് ഹണിമൂണ്‍ ആഘോഷിക്കാനായി ഇരുവരും ലോണാവാലയിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഇവര്‍ മച്ചി പ്രബല്‍ഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി.

ഉച്ചയ്ക്ക് 2.30 ഓടെ, കോട്ടയുടെ മുകളില്‍ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ സെല്‍ഫി എടുത്തു. ഈ സമയത്ത് അവള്‍ അബദ്ധത്തില്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ഭര്‍ത്താവ് വിനായക് പൊലീസിനോട് പറഞ്ഞു.

ശരീരത്തില്‍ ഒന്നിലധികം മുറിവുകളോടെ ശുഭാംഗിയെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

mumbai death