ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ഇന്ത്യയിൽ! നേരിട്ടത് വലിയ വെല്ലുവിളികൾ,നിർണായകമായത് സുപ്രീംകോടതി വിധി

3 കാരനായ ഗണേഷ് ബരയ്യ അടുത്തിടെയാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്

author-image
Greeshma Rakesh
New Update
ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ഇന്ത്യയിൽ! നേരിട്ടത് വലിയ വെല്ലുവിളികൾ,നിർണായകമായത് സുപ്രീംകോടതി വിധി

 

ഗാന്ധിനഗർ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ഇന്ത്യയിലാണ്.ഗുജറാത്തിലെ ഭാവ്‌നഗർ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ഡോ. ഗണേഷ് ബരയ്യയാണ് ഇപ്പോൾ താരം. 23 കാരനായ ഗണേഷ് ബരയ്യ അടുത്തിടെയാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്. നിരവധി വെള്ളുവിളികൾ നേരിട്ട് നേടിയ വിജയത്തിന് ഇരട്ടിമധുരമാണ് ഉള്ളതെന്ന് ഗണേഷ് പറയുന്നു.

2018ലാണ് ഗണേഷ് എംബിബിഎസ് പ്രവേശന പരീക്ഷ പാസായത്. എന്നാൽ ഉയരം കുറവായതിനാൽ എംബിബിഎസ് ബിരുദത്തിന് പ്രവേശനം നൽകാൻ കഴിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പറഞ്ഞു. ഇതൊടെ അദ്ദേഹം ജില്ലാ കളക്ടർ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്നിവരെ സമീപിച്ചു. ഒപ്പം അനുകൂല ഉത്തരവിനായി ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചു.

പ്രതീക്ഷച്ചതിപോലുള്ള വിധി ഹൈക്കോടതിയിൽ നിന്ന് ലഭിച്ചില്ല.ഇതോടെ ഹൈക്കോടതി വിധിയെ അദ്ദേഹം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. രാജ്യത്തെ പരമോന്നത നീതിപീഠം ഗണേഷിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.എന്നാൽ അപ്പോഴേയ്ക്കും പ്രവേശന നടപടികൾ അവസാനിച്ചിരുന്നു.തുടർന്ന് 2019 ഓഗസ്റ്റ് 1-ന് എംബിബിഎസിന് ഭാവ്‌നഗറിലെ സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ എടുത്തു.തുടർന്ന് പഠനം പൂർത്തിയാക്കി ഇപ്പോൾ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഗണേഷ് ബരയ്യ.

“എന്റെ ഉയരം മൂന്നടിയാണെന്നും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കമ്മിറ്റി എംബിബിഎസ് പ്രവേശനം തടഞ്ഞിരുന്നു. ഭാവ്‌നഗർ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കോടതിയെ സമീപിച്ചത്. ഒടുവിൽ സുപ്രീം കോടതി എന്റെ കൂടെ നിന്നു. ഞാൻ MBBS അഡ്മിഷന് അർഹനാണെന്ന് കോടതി വിധിച്ചു, ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു അത്. ഇന്ന് സർക്കാർ ആശുപത്രിയിൽ സാധാരണക്കാരെ സേവിക്കാൻ അവസരം ലഭിച്ചു”, സന്തോഷത്തോടെ ഗണേഷ് പറഞ്ഞു.

''എല്ലാ സാഹചര്യങ്ങളിലും അവൻ തൻ്റെ വഴി കണ്ടെത്തി. അവന്റെ ചില പ്രശ്നങ്ങൾ ഞങ്ങളോട് പറയുമായിരുന്നു, അവ പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും സഹപാഠികളും ബാച്ച്‌മേറ്റുകളുമാണ് അവനെ ഏറ്റവും കൂടുതൽ സഹായിച്ചത്. മുഴുവൻ ക്ലാസിലും ഏറ്റവും ശ്രദ്ധ ആവശ്യമുള്ളതിനാൽ ടീച്ചറും സഹായിച്ചു, ”മെഡിക്കൽ കോളേജ് ഡീൻ ഡോ. ഹേമന്ത് മേത്ത പറഞ്ഞു.

വെല്ലുവിളികൾക്കിടയിലും അവയെ തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ദൃഢനിശ്ചയമാണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഗണേഷിനെ സഹായിച്ചത്.

gujarat Dr. Ganesh barayya smallest doctor worlds shortest doctor