ക്രിസ്മസ്, പുതുവത്സരം; ടിക്കറ്റ് കൊള്ളയ്ക്കൊരുങ്ങി സ്വകാര്യ ബസുകൾ, ബംഗളൂരു- കേരള ഇരട്ടിനിരക്ക്

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്ത സാഹചര്യമാണ് യാത്രക്കാരെ സ്വകാര്യ ബസുകളുടെ കുരുക്കിലാക്കുന്നത്. ഈ മാസം 20 മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കിയാണ് കൊള്ളയടി.

author-image
Greeshma Rakesh
New Update
ക്രിസ്മസ്, പുതുവത്സരം; ടിക്കറ്റ് കൊള്ളയ്ക്കൊരുങ്ങി സ്വകാര്യ ബസുകൾ, ബംഗളൂരു- കേരള ഇരട്ടിനിരക്ക്

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം അവധിയ്ക്കും ആഘോഷങ്ങൾക്കുമായി ബംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തുന്നവർക്ക് തിരിച്ചടി.ക്രിസ്മസ്, പുതുവത്സരംഈ തിരക്ക് മുതലെടുത്ത് ടിക്കറ്റ് കൊള്ളക്കൊരുങ്ങിയിരിക്കുകയാണ് അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ലാത്ത സാഹചര്യമാണ് യാത്രക്കാരെ സ്വകാര്യ ബസുകളുടെ കുരുക്കിലാക്കുന്നത്. ഈ മാസം 20 മുതൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കിയാണ് കൊള്ളയടി.

സാധാരണ 1,600 രൂപ നിരക്കായിരുന്ന ബംഗളൂരു- തിരുവനന്തപുരം എ.സി സ്ലീപ്പറിന് 3,650- 4,000 രൂപയാക്കി.1,300 രൂപയായിരുന്ന എ.സി സെമി സ്ലീപ്പറിന് ഇനി നൽകേണ്ടി വരുന്നത് 3,500 രൂപ വരെയാണ്. കെ.എസ്.ആർ.ടി.സിയിലും കർണാടക സർക്കാർ ബസുകളിലും റിസർവേഷൻ ഏതാണ്ട് ഫുൾ ആയതുകൂടി മുതലെടുത്താണ് സ്വകാര്യ ബസുകളുടെ തോന്നുംപടിയുള്ള വർദ്ധന.

സ്പെഷ്യൽ സർവ്വീസ്ല അടക്കം 45 സർവീസുകൾ കെ.എസ്.ആർ.ടി.സിയും 67 സർവീസുകൾ കർണാടകവും നടത്തുന്നുണ്ട്. 22, 23 തീയതികളിൽ കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റില്ല. 24ന് ഏതാനും സീറ്റ് മാത്രം. 20 മുതൽ ജനുവരി മൂന്നുവരെയാണ് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്.

സ്വകാര്യ ബസുകൾ കൂട്ടിയ നിരക്ക്, സാധാരണ നിരക്ക് ഇങ്ങനെ...

ബംഗളൂരു മുതൽ കൊച്ചി വരെ എ.സി സ്ലീപ്പറിൽ സാധാരണ 1,400- 1,500 വരെയായിരുന്നെങ്കിൽ ഇനി 3,350 രൂപ മുതൽ 4,400 വരെ നൽകേണ്ടിവരും. ഇനി എ.സി സെമി സ്ലീപ്പറിലാകട്ടെ 1,260- 1,200 രൂപ എന്ന നിരക്ക് ഉയർത്തി 3,000 മുതൽ 3,200 വരെയാക്കി.

ബംഗളൂരു- തിരുവനന്തപുരം- സാധാരണ 1,600- 1,700 രൂപ വരെ നൽകിയിരുന്ന എ.സി സ്ലീപ്പറിനു ഇനി 4,000- 3,650 വരെ നൽകേണ്ട സ്ഥിതിയാണ്. എ.സി സെമി സ്ലീപ്പറിൽ 3,100- 3,500 രൂപയാണ് പുതിയ ടിക്കറ്റ് നിരക്ക്.

ഇനി ബംഗളൂരുവിൽ കോഴിക്കോടേയ്ക്ക് വരുന്നവർ എ.സി സ്ലീപ്പ‌‌റിൽ യാത്ര ചെയ്യുന്നതിന് സാധരണ നിരക്കായ 1,000-1,250 നു പകരം 2,800- 3,250 രൂപ വരെ നൽകണം. സെമി സ്ലീപ്പറിലാകട്ടെ 2,200- 2,800 രൂപ നൽകണം. സാധാരണനിരക്ക് 900 മുതൽ 1,000 രൂപ വരെയായിരുന്നു.

ഇനി കെ.എസ്.ആർ.ടി.സിയിലേയ്ക്ക് വന്നാൽ ബംഗളൂരു മുതൽ തിരുവനന്തപുരം വരെ എ.സി മൾട്ടി ആക്സിൽ 1,491 നൽകേണ്ടിവരും.

ഡീലക്സ് എയർബസിൽ 900- 1,021 വരെയാണ് ടിക്കറ്റ് നിരക്ക്. സ്വിഫ്റ്റ് എ.സി സ്ലീപ്പറിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ 1,660 രൂപ മുടക്കേണ്ടിവരും.

ബംഗളൂരു- കോഴിക്കോട് വരെയാകട്ടെ എ.സി മൾട്ടി ആക്സിൽ 940, ഡീലക്സ് എയർ‌ബസ് 631- 711രൂപ വരെ, സൂപ്പർ എക്സ്‌‌പ്രസ് 566 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.ബംഗളൂരു - കൊച്ചി വരെ എ.സി മൾട്ടി ആക്സിൽ 1,491 രൂപ മുടക്കി ടിക്കറ്റ് എടുക്കണം.ഡിലക്സിൽ 784 -1,001 വരെയാണ് നിരക്ക്.

കർണ്ണാടക ആർ.ടി.സിയെ ആശ്രയിക്കുന്നവർ ബംഗളൂരു - തിരുവനന്തപുരത്തേയ്ക്ക് ഐരാവതിൽ 1,882 രൂപ ടിക്കറ്റിനു നൽകണം.

അതെസമയം ബംഗളൂരു- കൊച്ചിയിലേയ്ക്ക് എ.സി സ്ലീപ്പർ ബസിൽ 1,890- 2,010 രൂപ മുടക്കി ടിക്കറ്റ് എടുക്കണം.ഐരാവതിൽ 1,494-1,508,

രാജഹംസയിൽ 927 എന്നിങ്ങനെയാണ് മറ്റു ബസുകളുടെ ടിക്കറ്റ് നിരക്ക്.

അതെസമയം ബംഗളൂരു മുതൽ കോഴിക്കോട് വരെ കർണ്ണാടക ആർ.ടി.സിയുടെ എ.സി സ്ലീപ്പറിൽ 1,318 രൂപ, ഐരാവത് 1,022 -1,944 രൂപ വരെ, രാജഹംസ 1,277 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

അതെസമയം യാത്രക്കാരുടെ തിരക്കും റിസർവേഷന്റെ എണ്ണവും അനുസരിച്ച് പ്രത്യേക സർവീസ് നടത്താൻ ഓരോ യൂണിറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി എക്സി. ഡയറക്ടർ ജി.പി. പ്രദീപ് കുമാർ പറഞ്ഞു

kerala Bengaluru private bus fare hike xmas and new year