സംസ്ഥാനത്ത് വ്യാപകമഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് , ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളം, തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് വ്യാപകമഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട് , ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ പുറത്തിറക്കിയ അറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം തുടങ്ങീ നാല് ജില്ലകളിലാണ് ആദ്യം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളെ കൂടി ഉൾപ്പെടുത്തി 12 ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.അറബിക്കടലിലെ ചക്രവാതച്ചുഴി അടുത്ത 36 മണിക്കൂറിൽ ന്യൂനമർദ്ദമാകും. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ട്. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടും.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കേരളം, തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ്

നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം, കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷനുകളിൽ ചൊവ്വാഴ്ച മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

heavy rain kerala yellow alert kerala rain alert