നിയമസഭാ തിരഞ്ഞെടുപ്പ്;കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധിക്ക് ബോധ്യപ്പെട്ടു; യോഗി ആദിത്യനാഥ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധിക്ക് ബോധ്യപ്പെട്ടതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

author-image
Web Desk
New Update
നിയമസഭാ തിരഞ്ഞെടുപ്പ്;കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധിക്ക് ബോധ്യപ്പെട്ടു; യോഗി ആദിത്യനാഥ്

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധിക്ക് ബോധ്യപ്പെട്ടതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി പന്ന ജില്ലയിലെ അജയ്ഗഡ് മണ്ഡലത്തില്‍ നടന്ന പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് കോണ്‍ഗ്രസ് തങ്ങളുടെ വിശ്വാസത്തെ വച്ച് കളിച്ചുവെങ്കിലും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേദര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

'കോണ്‍ഗ്രസ് ഞങ്ങളുടെ വിശ്വാസം വച്ച് കളിക്കുകയായിരുന്നു. കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഈ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന്് രാഹുല്‍ ഗാന്ധിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കളം വിട്ട് ഓടിയതും'- ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിനെ രൂപാന്തരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

'കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായി. കേദര്‍നാഥ് ക്ഷേത്രവും പൂര്‍ണമായും നശിക്കപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട നിരവധി ആളുകള്‍ ദിവസങ്ങളോളം അലഞ്ഞുനടന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അവരെ സഹായിക്കാമെന്ന് പറഞ്ഞിരുന്നു. എന്നല്‍ അന്നത്തെ കേന്ദ്ര- സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അതിന് അനുമതി നല്‍കിയില്ല' എന്ന് ആദിത്യനാഥ് ആരോപിച്ചു. പിന്നീട് അനുമതി ലഭിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ സഹായത്തോടെ മോദി പുതിയ കേദാര്‍നാഥ് ക്ഷേത്രം പണിയാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥിക്കുന്നതും കേദാര്‍നാഥ് ക്ഷേത്രത്തില്‍ തന്നെയാണ്. കേദാര്‍നാഥിന്റെ മഹത്തായ വികസനമോ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണമോ കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ സാധ്യമാകുമോയെന്നും അദ്ദേഹം ചോദിച്ചു.

national news Latest News