/kalakaumudi/media/post_banners/2720510d3865a520163a088479188971e45806661d4a727c99640db068e30bc2.jpg)
കോട്ടയം: തിരിച്ചറിയല്‍ രേഖകള്‍ മോഷണം പോയെന്നും ജീവിക്കാന്‍ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യപ്പെട്ട് വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി. ഏറ്റുമാനൂര്‍ കട്ടച്ചിറയ്ക്ക് സമീപമായിരുന്നു സംഭവം. ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശി പ്രദീപിനെയാണ് കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അനുനയിപ്പിച്ച് താഴെയിറക്കിയത്.
പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും വിവിധ കെ.എസ്.ഇ.ബി ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരും പാലായില്‍ നിന്നുള്ള കെ.എസ.്ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയറും കിടങ്ങൂര്‍ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയില്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ള ആളാണ് പ്രദീപ്. വീടില്ലാത്തത് മൂലമാണ് താന്‍ ഇത് ചെയ്തെന്നും തന്ന വാക്ക് പാലിച്ചില്ലെങ്കില്‍ തനിക്ക് വേറെ മാര്‍ഗം ഇല്ലെന്നും പ്രദീപ് താഴെയിറങ്ങിയതിനുശേഷം പറഞ്ഞു.