സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വേദിയിലേക്ക് തള്ളികയറാന്‍ യുവാവിന്റെ ശ്രമം

By web desk.02 12 2023

imran-azhar

 

 

തൃശൂര്‍:കൂര്‍ക്കഞ്ചേരിയില്‍ സുരേഷ് ഗോപി പങ്കെടുത്ത ബിജെപി പരിപാടിയില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വേദിയിലേക്ക് തള്ളികയറി യുവാവ്. സുരേഷ് ഗോപി മടങ്ങിയതിന് പിന്നാലെയായിരുന്നു യുവാവ് വേദിയിലേക്ക്് തള്ളിക്കയറാന്‍ ശ്രമിച്ചത്.

 

ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകും ചെയ്തു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ തളിക്കുളം സ്വദേശി സുരേഷ് കുമാറിനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.

 

OTHER SECTIONS