നാടൊരുമിച്ചു; എന്നിട്ടും അഖില്‍ രാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല

നാടോരുമിച്ചിട്ടും അഖില്‍ രാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രക്തധമനിയില്‍ വീക്കം ബാധിച്ച് രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന തൃശിലേരി ആനപ്പാറ താനിവിള വീട്ടില്‍ അഖില്‍ രാജ് (28) ആണ് മരിച്ചത്.

author-image
Web Desk
New Update
നാടൊരുമിച്ചു; എന്നിട്ടും അഖില്‍ രാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല

 

മാനന്തവാടി: നാടോരുമിച്ചിട്ടും അഖില്‍ രാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രക്തധമനിയില്‍ വീക്കം ബാധിച്ച് രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന തൃശിലേരി ആനപ്പാറ താനിവിള വീട്ടില്‍ അഖില്‍ രാജ് (28) ആണ് മരിച്ചത്.

യാത്രക്കിടയില്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ അഖില്‍ രാജിനെ കെഎസ്ആര്‍ടിസി ബസില്‍ ത്തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.

ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയ ശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ വീട്ടിലേക്ക് തിരിച്ചു വരുബോഴാണ് മാനന്തവാടിയില്‍ വച്ച് രക്തം ഛര്‍ദിച്ചത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ഇ പ്രശാന്ത് കുമാറിന്റെയും കണ്ടക്ടര്‍ വി.ടി ദീപുവിന്റെയും നേതൃത്വത്തില്‍ അഖിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു.

അസുഖ ബാധിതനായ അഖില്‍ രാജിന്റെ ശസ്ത്രക്രിയക്കായി നാട്ടുകാര്‍ ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിച്ച് ചികില്‍ത്സയ്ക്കായി കാത്തിരിക്കുകയായിരുന്നു. രാജന്‍-സുശീല ദമ്പതികളുടെ മകനാണ് അഖില്‍ രാജ്. അജു രാജ് ഏക സഹോദരനാണ്.

kerala wayanad kerala news