/kalakaumudi/media/post_banners/fde333a822073e53be1cafcb30dfd1c53b4f24ea0d0d251740634c90754e2e92.jpg)
കൊച്ചി: കൊച്ചിയിൽ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമിലാണ് യുവതിയെ ലോഡ്ജ് ഉടമ മർദിച്ചത്.വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. യുവതിയെ ലോഡ്ജ് ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ബെന്‍ ജോയ്‌യും സുഹൃത്ത് ഷൈജുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയാണ് സംഭവം.യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് മുറിയാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. റൂമിലെത്തിയ ഇവര്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഹോട്ടലുടമയുമായി വാക്കുതര്‍ക്കമുണ്ടായത്.ഇതിന് പിന്നാലെ ഉടമ ഇവരോട് റൂം ഒഴിയാന്‍ ആവശ്യപ്പെട്ടു.പണം തിരികെ തന്നാല്‍ റൂം ഒഴിയാമെന്ന് ഇവരും പ്രതികരിച്ചു.
ഇതിനു പിന്നാലെ ലോഡ്ജ് ഉടമ മുഖത്ത് അടിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ രാത്രിയില്‍ തന്നെ യുവതി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.