മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പന്തല്ലൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില മദാരില്‍ നിസാറിന്റെ ഭാര്യ തഹ്ദില (25) ആണ് മരിച്ചത്.

author-image
Web Desk
New Update
മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: പന്തല്ലൂരില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില മദാരില്‍ നിസാറിന്റെ ഭാര്യ തഹ്ദില (25) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ തഹ്ദിലയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍തൃപിതാവിനും മാതാവിനും ഭര്‍ത്താവിനുമെതിരെ പൊലീസില്‍ പരാതി നല്‍കി. നിസാറിന്റെ പിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി.

അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാണ്ടിക്കാട് പൊലീസ് അറിയിച്ചു.
തഹ്ദിലയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)

 

malappuram kerala police