താമരശ്ശേരിയിൽ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പോക്‌സോ കേസിൽ 24-കാരൻ അറസ്റ്റിൽ

താമരശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ചെമ്പ്രകുണ്ടയിലെ വീട്ടിൽവെച്ചാണ് മിശ്ഹബ് ഷാനെ കസ്റ്റഡിയിലെടുത്തത്.

author-image
Greeshma Rakesh
New Update
താമരശ്ശേരിയിൽ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പോക്‌സോ കേസിൽ 24-കാരൻ അറസ്റ്റിൽ

താമരശ്ശേരി: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാൻ (24) ആണ് അറസ്റ്റിലായത്. താമരശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ചെമ്പ്രകുണ്ടയിലെ വീട്ടിൽവെച്ചാണ് മിശ്ഹബ് ഷാനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. തലയാട് സ്വദേശിനിയായ പതിനേഴുകാരിയാണ് കട്ടിപ്പാറയിൽ പീഡനത്തിനിരയായത്. സംഭവത്തിൽ പോക്‌സോ ആക്ട്, ഐ.പി.സി. 376 (1) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് പ്രത്യേക പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Rape Case Crime thamarassery Arrest