വണ്ടിപ്പെരിയാര്‍ കേസ്; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

author-image
anu
New Update
വണ്ടിപ്പെരിയാര്‍ കേസ്; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് ബാരിക്കേട് വെച്ചു തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേട് മറിക്കടക്കാമുള്ള ശ്രമത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. എംഎല്‍എയില്‍ നിന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവന്‍ രക്ഷാ സ്‌ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി സഖാവ് അര്‍ജുനനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുളകൊണ്ടുള്ള ലാത്തികൊണ്ടടിച്ചാല്‍ പെന്‍ഷന്‍ വാങ്ങില്ല. മുള ലാത്തി ഉപേക്ഷിച്ചിട്ട് കാലങ്ങളായി. പൊലീസ് മാനുവല്‍ വായിച്ച് പഠിക്കണം. പിണറായി വിജയന്റെ ഭൂതകാലത്തിന്റെ അഭ്യാസങ്ങള്‍ ഛര്‍ദ്ദിച്ചു വെക്കാന്‍ വേണ്ടിയാണ് നവകേരള സദസ്സ്. പിണറായി വിജയന്റെ വര്‍ത്തമാനം ഇപ്പോള്‍ റിട്ടയേഡ് ഗുണ്ടയെ പോലെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Latest News kerala news youth congress march vandiperiyar