യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ച്; മുഖ്യമന്ത്രിയുടെ ബോര്‍ഡുകള്‍ വലിച്ചുകീറി, ചെളിയെറിഞ്ഞു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

author-image
Web Desk
New Update
യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ച്; മുഖ്യമന്ത്രിയുടെ ബോര്‍ഡുകള്‍ വലിച്ചുകീറി, ചെളിയെറിഞ്ഞു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. സമരജ്വാല എന്ന പേരിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്ഭവന് മുന്നില്‍ നിന്നും തുടങ്ങി ക്ലിഫ് ഹൗസ് പരിസരത്തേക്കായിരുന്നു മാര്‍ച്ച്.

പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ ബാനറുകള്‍ വലിച്ചുകീറുകയും ഫ്‌ലക്‌സ് ബോര്‍ഡിലേക്ക് ചെളിയെറിയുകയും ചെയ്തു. സര്‍ക്കാര്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും ഡിവൈഎഫ്‌ഐ ബോര്‍ഡുകളും നശിപ്പിച്ചു.

മുഖ്യമന്ത്രി മുദ്രവാക്യത്തെ പോലും ഭയക്കുന്ന ഭീരുവാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തെ കലാപകേന്ദ്രമാക്കി മാറ്റുന്നുവെന്നും വി ടി ബല്‍റാം ആരോപിച്ചു.

എറണാകുളം, പാലക്കാട് ജില്ലകളിലും ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അറിയിച്ചു. വെള്ളിയാഴ്ച പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് നിഷ്ഠുരമായ പെരുമാറ്റമാണ്. വനിതാ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയാണ്. മുന്‍പെങ്ങും സമരചരിത്രത്തില്‍ ഇല്ലാത്ത രീതിയാണ് കാണുന്നതെന്നും ബൂട്ടിട്ട് ചവിട്ടാന്‍ ഇത് ബ്രിട്ടീഷ് രാജ് അല്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

kerala congress party youth congress rahul mankoottatil