നിയമനത്തട്ടിപ്പ്; അറസ്റ്റിലായ അരവിന്ദ് പത്തനംതിട്ട എംപിയുടെ പേര് ഉപയോഗപ്പെടുത്തി

നിയമന തട്ടിപ്പ് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കല്‍ തട്ടിപ്പിന് പത്തനംതിട്ട എംപിയുടെ പേര് ഉപയോഗപ്പെടുത്തി.

author-image
Web Desk
New Update
നിയമനത്തട്ടിപ്പ്; അറസ്റ്റിലായ അരവിന്ദ് പത്തനംതിട്ട എംപിയുടെ പേര് ഉപയോഗപ്പെടുത്തി

 

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കല്‍ തട്ടിപ്പിന് പത്തനംതിട്ട എംപിയുടെ പേര് ഉപയോഗപ്പെടുത്തി. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പേരാണ് ഉപയോഗിച്ചത്. എം പി കോട്ടയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

എംപിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൈയില്‍ നിന്ന് പണം വാങ്ങുകയുമായിരുന്നു. അരവിന്ദ് വെട്ടിക്കലിനായി പോലീസ് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. അരവിന്ദിനെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തട്ടിപ്പിനിരയായ ആലപ്പുഴ സ്വദേശിനിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും തുടര്‍നടപടികള്‍. ഇയാളുടെ തട്ടിപ്പിനിരയായ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. വന്‍ സംഘം തട്ടിപ്പ് പിന്നിലുള്ളതായാണ് പോലീസിന്റെ സംശയം.

അതേസമയം കേസില്‍ അറസ്റ്റിലായ അരവിന്ദിനെ ദേശീയ സെക്രട്ടറി പുഷ്പലത സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

Latest News kerala news