/kalakaumudi/media/post_banners/235796ad3dec5f010425e9afc1f019cc9dddffccf7cc451d586dd28f5d1fd344.jpg)
പത്തനംതിട്ട: ചെയ്ത പണിയുടെ കൂലിചോദിച്ചതിന്റെ പേരില്‍ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പന്തളം തെക്കേക്കര പറന്തല്‍ കുറവഞ്ചിറ മറ്റക്കാട്ടു മുരുപ്പെല്‍ തമ്പിക്കുട്ടന്‍ (38) ആണ് കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. പ്രതികളായ പന്തളം തെക്കേക്കര തട്ടയില്‍ പറപ്പെട്ടി കുറ്റിയില്‍ വീട്ടില്‍ ബിനു (34), പറന്തല്‍ മാമൂട് പൊങ്ങലടി മലയുടെ കിഴക്കേതില്‍ അനന്തു (28) എന്നിവരെ ഞായറാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെ പറപ്പെട്ടിയില്‍ നിന്നാണ് കൊടുമണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാമൂട് കനാല്‍ പാലത്തില്‍ വച്ച് തമ്പിക്കുട്ടന് മര്‍ദ്ദനമേറ്റത്. വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരും വഴി, കനാല്‍ പാലത്തിന്റെ തിട്ടയിലിരുന്ന് പ്രതികള്‍ മദ്യപിക്കുന്നതു കണ്ടു. ജോലി ചെയ്തതിന് കിട്ടാനുള്ള പണം ചോദിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി ചീത്തവിളിച്ചുകൊണ്ട് ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആദ്യം ബിനു പാറക്കല്ലുകൊണ്ട് കണ്ണിന്റെ പുരികത്തിന്റെ താഴെ ശക്തിയായി ഇടിച്ചു. രണ്ടാം പ്രതി അനന്തു പാറക്കല്ലുകൊണ്ട് തലയിലിടിച്ചു.