അന്തരിച്ച റഷ്യന്‍ വിമതനും രാഷ്ട്രീയക്കാരനുമായ അലക്സി നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നയയുടെ അക്കൗണ്ട് എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം നവല്‍നയയുടെ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഏറ്റവും രൂക്ഷമായ വിമര്‍ശകനായിരുന്നു 47 കാരനായ അലക്സി നവാല്‍നി. കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ട്ടിക് പീനല്‍ കോളനിയില്‍ വച്ച് അദ്ദേഹം മരിക്കുമ്പോള്‍ 19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.
നവല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ എക്‌സ് ഉടമ എലോണ്‍ മസ്‌കിനെ ടാഗ് ചെയ്തുകൊണ്ട് ഏതൊക്കെ നിയമങ്ങളാണ് ലംഘിച്ചതെന്ന് കൃത്യമായി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്കുള്ള മിസ് നവല്‍നയയുടെ ആക്സസ് എക്സ് പുനഃസ്ഥാപിച്ചിക്കുകയും ചെയ്തു. അക്കൗണ്ട് സസ്പെന്‍ഷനും പുനഃസ്ഥാപിക്കലും സംബന്ധിച്ച് ഇതുവരെ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.