ചൈനയില്‍ നിന്നുള്ള ഷെൻഹുവ 24 വിഴിഞ്ഞം തുറമുഖത്തടുത്തു; ആറ് ക്രെയിനുകൾ ഇറക്കും

ഈ മാസം പത്തിനാണ് ആറ് യാർഡ് ക്രെയിനുകളുമായി കപ്പൽ ചൈനയിൽ നിന്ന് യാത്ര ആരംഭിച്ചത്.കാലാവസ്ഥ അനുകൂലമായാൽ ചൊവ്വാഴ്ച മുതൽ ക്രെയിനുകൾ ഇറക്കിത്തുടങ്ങുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

author-image
Greeshma Rakesh
New Update
ചൈനയില്‍ നിന്നുള്ള ഷെൻഹുവ 24 വിഴിഞ്ഞം തുറമുഖത്തടുത്തു; ആറ് ക്രെയിനുകൾ ഇറക്കും

തിരുവനന്തപുരം: ചൈനയിൽ നിന്ന് ക്രെയിനുമായെത്തിയ ഷെൻഹുവ 24 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുത്തു. ചൊവ്വാഴ്ച പുലർച്ചെ തീരക്കടലിൽ നങ്കൂരമിട്ട കപ്പൽ അധികൃതരുടെ അനുവാദത്തോടെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തന്നെ വാർഫിൽ അടുത്തു.

ഈ മാസം പത്തിനാണ് ആറ് യാർഡ് ക്രെയിനുകളുമായി കപ്പൽ ചൈനയിൽ നിന്ന് യാത്ര ആരംഭിച്ചത്.കാലാവസ്ഥ അനുകൂലമായാൽ  ക്രെയിനുകൾ ഇറക്കിത്തുടങ്ങുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

പുറം കടലിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഷെൻ ഹുവാ 24 ന് തുറമുഖത്ത് പ്രവേശിക്കാൻ അനുമതി ലഭിക്കുകയായിരുന്നു.നാലു വള്ളങ്ങളിലായുള്ള തീരദേശ പൊലീസിന്റെ സുരക്ഷയിൽ മൂന്ന് ടഗ്ഗുകൾ ചേർന്ന് വാർഫിൽ അടുപ്പിച്ചു. ഇനി ആദ്യമെത്തിയ ഷെൻ ഹുവ -15 ഡിസംബറില്‍ രണ്ടാമൂഴത്തിനായി വീണ്ടുമെത്തും.

ആദ്യമായെത്തിയ ഷെൻ ഹുവ - 15 ന് സാങ്കേതിക വിദഗ്ധരെ വാർഫിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട തടസമുണ്ടായിരുന്നു. രണ്ടാമതെത്തിയ ഷെൻ ഹുവ 29ന് തുറമുഖത്ത് പ്രവേശിക്കുന്നതിന് തന്നെ മൂന്ന് ദിവസത്തോളം പുറംകടലിൽ കാത്ത് കിടക്കേണ്ടി വന്നിരുന്നു. എന്നാൽ യാതൊരു. സാങ്കേതിക തടസവും ഷെൻ ഹുവ - 24 ന് ഉണ്ടായില്ല.

Thiruvananthapuram vizhinjam port zhen hua 24