സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ജയം

മിസോറാമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ലാല്‍ദുഹോമയ്ക്ക് തകര്‍പ്പന്‍ ജയം.

author-image
Web Desk
New Update
സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ജയം

ഐസ്വാള്‍: മിസോറാമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ലാല്‍ദുഹോമയ്ക്ക് തകര്‍പ്പന്‍ ജയം. സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നായിരുന്നു ലാല്‍ദുഹോമ മത്സരിച്ചത്.

സോറം പീപ്പിള്‍സ് മൂവ്‌മെന്റ് രൂപീകരിച്ച് നാലുവര്‍ഷം ആയപ്പോഴാണ് അധികാരത്തിലേക്ക് കടക്കുന്നത്. ഇസെഡ്പിഎം ഭൂരിപക്ഷത്തിലേക്ക് കടന്നു.

സംസ്ഥാനത്ത് നാല്‍പ്പത് സീറ്റില്‍ 27 ഇടത്ത് ഇസെഡ് പിഎം, 10 ഇടത്ത് എംഎന്‍എഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് കോണ്‍ഗ്രസ് എന്നിങ്ങനെയാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം മുഖ്യമന്ത്രി സോറം താങ്ഗ തോല്‍വിയിലേക്ക് നീങ്ങുകയാണ്.

zpm mizoram national news Latest News