/kalakaumudi/media/post_banners/ce3a33539ec86e929af5473e1c6f247c097a65ababcfe76cea2cf734336774cf.jpg)
മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നീലിമ ഹൃദയ സ്തംഭനം മൂലം നിര്യാതയായി. 34 വയസായിരുന്നു. തിരുവാമ്പാടി ഹൈസ്‌ക്കൂളിലെ അധ്യാപികയായിരുന്നു. അച്ഛന്‍ പെരുമ്പാവൂര്‍ പുല്ലുവഴി കാപ്പിള്ളില്‍ വീട്ടില്‍ ജയകൃഷ്ണന്‍. അമ്മ സുജാത. മക്കള്‍ മാധവ് ആര്‍. നായര്‍. മഹിത് ആര്‍. നായര്‍. സംസ്‌ക്കാരം കളര്‍കോടുള്ള വസതിയില്‍.