/kalakaumudi/media/post_banners/b9d63b371958c1ff18ac7a951c1065ffad6b587e1ebee3bafb7f301e37f6f118.jpg)
ചെന്നൈ: ലോകപ്രശസ്ത ആത്മീയ പ്രഭാഷക പ്രൊഫ. പ്രേമ പാണ്ഡുരംഗ് (76) അന്തരിച്ചു. ശ്രീപെരുംപുത്തൂരിലെ ആശ്രമത്തിലായിരുന്നു അന്ത്യം.
പതിനഞ്ചാം വയസ്സുമുതല്‍ പുരാണകൃതികള്‍ വ്യാഖ്യാനിച്ചുതുടങ്ങി. ചെന്നൈയിലെ പ്രസിഡന്‍സി കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, സംസ്‌കൃത ഭാഷകളില്‍ പ്രഭാഷണം നടത്തിയിരുന്നു. ആത്മീയ വിഷയങ്ങളില്‍ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ശ്രീപെരുംപുത്തൂരില്‍ ക്ഷേത്രോപാസന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.