
കായംകുളം: ആലപ്പുഴ ജില്ല സഹകരണ സ്പിന്നിങ് മിൽ ചെയർമാനും സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റംഗവുമായ പത്തിയൂർ മാടവനയിൽ എം.എ. അലിയാർ (63) നിര്യാതനായി.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
സി.പി.എം കായംകുളം ഏരിയ സെക്രട്ടറി, ചാരുംമൂട് ഏരിയ സെക്രട്ടറി, പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ട് മുതൽ കരീലക്കുരങ്ങ സഹകരണ സ്പിന്നിംഗ് മില്ലിൽ പൊതുദർശനത്തിന് വെക്കും.
ഉച്ചക്ക് ഒന്നിന്ന് സി.പി.എം കായംകുളം ഏരിയ കമ്മിറ്റി ഓഫീസിലും രണ്ട് മുതൽ പത്തിയൂരിലെ വസതിയിലും എത്തിക്കും. സംസ്കാരം വൈകിട്ട് മൂന്നിന് കുറുങ്ങാട് ഷഹീദാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
ഭാര്യ: സീനത്ത്. മക്കൾ: ഷെമി, ഷെറിൻ. മരുമകൻ : മുജീബ്.