/kalakaumudi/media/post_banners/adcd7cbc5f0db8fc76b30ee14eed47f554fcb5bd1a5bc287beff806645cb95a6.jpg)
ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവ് മൈഥിലി ശിവരാമന്‍ (81) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.
അല്‍ഷിമേഴ്സ് രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കരുണാകരനാണ് ഭര്‍ത്താവ്. മകള്‍: പ്രൊഫ. കല്‍പന കരുണാകരന്‍ (ഐഐടി മദ്രാസ്). ബാലാജി സമ്പത്ത് (എയിഡ് ഇന്ത്യ) മരുമകനാണ്.
അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്ന മൈഥിലി ശിവരാമന്‍ ദളിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടി. 1968 ഡിസംബര്‍ 25 നു നടന്ന കീഴ്വെണ്‍മണി കൂട്ടക്കൊലയിലെ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനില്‍ റിസര്‍ച്ച് അസിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പെണ്‍കള്‍ സംഘത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.