/kalakaumudi/media/post_banners/d3fcf20bc29e527551bef5e174faef9acfaa4d500ed2fb127474ae9a31a6cb0e.jpg)
തിരുവനന്തപുരം: വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ അന്തരിച്ചു. 92 വയസായിരുന്നു.
തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 1976ൽ ട്രസ്റ്റ് രൂപീകരിച്ച നാൾ മുതൽ 45 വർഷം തുടർച്ചയായി വയലാർ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി ആയിരുന്നു.
2020ൽ ട്രസ്റ്റ് സെക്രട്ടറിയായി 44 വർഷം പൂർത്തിയാക്കി.
ഡോ. കെ ലളിതയാണ് ഭാര്യ. ലക്ഷ്മി മനുകുമാരൻ ,നടിയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ മാലാ പാർവതി എന്നിവർ മക്കളാണ്.
മനു എസ് കുമാരൻ ,അഡ്വ ബി സതീശൻ എന്നിവർ മരുമക്കൾ. ശ്രീഹരി, അനന്തകൃഷ്ണൻ എന്നിവർ ചെറുമക്കൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
