/kalakaumudi/media/post_banners/47f792746b4a65be1bebbbfa1ddfe8c23811adcf5dc051174f5746213c263c9b.jpg)
തിരുവനന്തപുരം: കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിന്റെ പിതാവും സാഹിത്യകാരനുമായ മലയിന്‍കീഴ് ബാലകൃഷ്ണന്‍ നായര്‍ (85) അന്തരിച്ചു. പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയര്‍ ആയിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ്, ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍, സീറ്റ്‌സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എം.ഡി, ലാസോഡ് കമ്മ്യൂണിക്കേഷന്‍ ചേയര്‍മാന്‍, പുരോഗമന സാഹിത്യ സമിതിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ടി.ബി അസ്സോസിയേഷന്‍ ലൈഫ് മെമ്പറും ട്രിവാന്‍ട്രം ക്ലബിന്റെ ഹോണററി മെമ്പറുമായിരുന്നു. അര്‍ത്ഥസമാപ്തി, മനസ്സറിയാതെ, ഗ്രീഷ്മത്തിലെ ഇലകള്‍, ഭീഷ്മം, കൗന്തേയം എന്നീ നോവലുകളുടെ ഗ്രന്ഥകാരനും സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകനും കൂടിയായിരുന്നു.
ഭാര്യ: ഇന്ദിര ദേവി. മക്കള്‍: ഐ.ബി.സിന്ധു (റിട്ട.കെ.എസ്.ഇ.ബി), ഐ.ബി.സന്ധ്യ (ദുബായ്), ഐ.ബി.സതീഷ് എം.എല്‍.എ. മരുക്കള്‍: ജി.ആര്‍.ജയകുമാര്‍ (സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ജി.എസ്.ജയചന്ദ്രന്‍ നായര്‍ (ബിസിനസ്, ദുബായ്), സുജ പി.എച്ച് (പബ്ലിക്ക് ലൈബ്രറി).
സംസ്‌കാരം ശാന്തികവാടത്തില്‍ നടന്നു. സഞ്ചയനം 16.07.2021 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പി.ടി.പി നഗറിലെ വസതിയില്‍.