പാലക്കാട്: പ്രമുഖ പ്രമേഹ ചികിത്സകന്‍ ഡോ. സി.എസ്. മോഹന്‍ദാസ് (89) അന്തരിച്ചു.
തമിഴ്‌നാട് ആരോഗ്യ വകുപ്പിലായിരുന്നു ആദ്യകാല സേവനം. മദ്രാസ് മെഡിക്കല്‍ കോളജില്‍ റജിസ്ട്രാറായും എംഡി എക്‌സാമിനറായും പ്രവര്‍ത്തിച്ചു.
കണ്ണിയംപുറത്തെ ചെമ്പൊള്ളി വീട് ആസ്ഥാനമാക്കി ഡയബറ്റിക് കെയര്‍ ക്ലബ്, ജുവനൈല്‍ ഡയബറ്റിക് ഫൗണ്ടേഷന്‍ എന്നിവ സ്ഥാപിച്ച് സേവനം നടത്തി വരികയായിരുന്നു.
സി. രാജഗോപാലാചാരിയുടെ അവസാന കാലത്തെ ചികിത്സ ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ ഡോ. മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി ജി. ശങ്കരന്‍ നായരുടെയും ഒറ്റപ്പാലം കണ്ണിയംപുറം ചെമ്പൊള്ളി കുഞ്ഞിമാളു അമ്മയുടെയും മകനാണ്.