/kalakaumudi/media/post_banners/8e4faa84e3a39c5b4f1522fe7960df44bdea9afe3ba29c10c39af753e78709e4.jpg)
തിരുവനന്തപുരം: കേരളസര്‍വകലാശാല മലയാള വിഭാഗം മുന്‍വകുപ്പ് മേധാവിയും സാഹിത്യനിരൂപകനുമായ പ്രൊഫ. ഡോ. ജി പദ്മറാവു (62) അന്തരിച്ചു. അപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
വിവിധ എസ്എന്‍ കോളജുകള്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളസര്‍വകലാശാലയില്‍ ഫാക്കറ്റി ഒഫ് ഓറിയന്റല്‍ സ്റ്റഡീസ് ഡീന്‍, ലെക്‌സിക്കന്‍ ചീഫ് എഡിറ്റര്‍, യുജിസി ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍, അന്തര്‍ദേശീയ ശ്രീനാരായണ പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല, ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗം ആയിരുന്നു.
1959 ല്‍ കൊല്ലം ജില്ലയിലെ മണ്‍ട്രോ തുരുത്തില്‍ ജനനം. അച്ഛന്‍ കെ ഗംഗാധരന്‍. അമ്മ എന്‍ പ്രിയംവദ. സംസ്‌കൃതസര്‍വകലാശാല പന്മന കേന്ദ്രം ഡയറക്ടര്‍ ഡോ. എ ഷീലാകുമാരി ആണ് ഭാര്യ. അഗ്‌നിവേശ് റാവു (ടാറ്റ സ്റ്റീല്‍സ്, ചെന്നൈ), ആഗ്‌നേയ് റാവു (കനറ ബാങ്ക്, മൈനാഗപ്പള്ളി) എന്നിവര്‍ മക്കള്‍. മരുമകള്‍ സ്‌നിഗ്ദ്ധ.
സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30 നു പേഴുംതുരുത്ത് കുടുംബവീട്ടു വളപ്പില്‍.