മന്ത്രി എം.വി ഗോവിന്ദന്റെ അമ്മ മാധവി അമ്മ നിര്യാതയായി

തദ്ദേശ,എക്സൈസ് മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെ അമ്മ എം വി മാധവിഅമ്മ നിര്യാതയായി. 93 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച പകൽ 11.30 ന് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

author-image
sisira
New Update
മന്ത്രി എം.വി ഗോവിന്ദന്റെ അമ്മ മാധവി അമ്മ നിര്യാതയായി

 

കണ്ണൂർ/മോറാഴ: തദ്ദേശ,എക്സൈസ് മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്റെ അമ്മ എം വി മാധവിഅമ്മ നിര്യാതയായി. 93 വയസായിരുന്നു. സംസ്കാരം ശനിയാഴ്ച പകൽ 11.30 ന് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

മറ്റു മക്കൾ: കമല, ശോഭ, കോമളം ( സിപിഐ എം ഏഴാംമൈൽ ബ്രാഞ്ചംഗം), അനിത (സിപിഐ എം മോറാഴ സെൻട്രൽ ബ്രാഞ്ച് അംഗം, മാനേജർ, മോറാഴ കല്ല്യാശേരി സർവ്വീസ് സഹകരണ ബാങ്ക്), പരേതനായ ശ്രീധരൻ.

മരുമക്കൾ: ഉണ്ണി (കോടല്ലൂർ ), പി കെ ശ്യാമള (സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം), രഘുനാഥൻ (കോൾ മൊട്ട), പരേതനായ ഗോവിന്ദൻ, കൂവ നാരായണൻ. സഹോദരങ്ങൾ: എം വി രാഘവൻ നായർ, പരേതയായ നാരായണി.

mother minister mv govindan madhavi amma