/kalakaumudi/media/post_banners/b1382b05f5ac9532a5f5b873f585e6fff8df0835c39cc9cd4efe31af0ede9fe7.jpg)
തിരുവനന്തപുരം: സിപിഎം കഴക്കൂട്ടം ഏരിയാ കമ്മിറ്റിയംഗവും ശ്രീകാര്യം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അയിരുപ്പാറ ശാന്തിപുരം നയനത്തില്‍ എ പി മുരളി (64) നിര്യാതനായി. ഭാര്യ ഗീതാ കുമാരി (അംഗന്‍വാടി അധ്യാപിക). മക്കള്‍: നയന മുരളി, അമല്‍ മുരളി. മരുമകന്‍ ശ്രീജിത്ത്. പരേതരായ അച്ച്യുതന്‍ പിള്ളയുടെയും പാറുക്കുട്ടിയുടെയും മകനാണ്. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
കെ എസ് വൈ എഫിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഡിവൈഎഫ്‌ഐയുടെ ആദ്യകാല കഴക്കൂട്ടം ഏരിയാ പ്രസിഡന്റും ജില്ലാ കമ്മിറ്റയംഗവുമായിരുന്നു. കര്‍ഷകസംഘം കഴക്കൂട്ടം ഏരിയാ പ്രസിഡന്റായും ജില്ലാ കമ്മിറ്റയംഗവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശ്രീകാര്യം ഗ്രാമപഞ്ചായത്തില്‍ മൂന്നു തവണ അംഗമായിരുന്നു, രണ്ടു തവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പൗഡിക്കോണം ശ്രീകാര്യം മേഖലകളില്‍ സിപിഎമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അദ്ദേഹം സിപിഐഎം പൗഡിക്കോണം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം നഗരസഭയുടെ ഭാഗമായ ശ്രീകാര്യം പഞ്ചായത്തിന്റെ അവസാന പ്രസിഡന്റും എ പി മുരളിയായിരുന്നു. അന്താരാഷ്ട്ര ശ്രീനാരായണ പഠന ഗവേഷണകേന്ദ്രത്തില്‍ ആദ്യ ഗവേണിങ് ബോഡി അംഗവും ട്രിഡയുടെ എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മന്ത്രി വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, എം വിജയകുമാര്‍, സി ജയന്‍ബാബു, സി അജയകുമാര്‍, വി ജയപ്രകാശ്, കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനില്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.