/kalakaumudi/media/post_banners/168fc507dd2935f58550a525d03b70e3f5abf5b8e15683b1a8cae58c1ab63d49.jpg)
വക്കം ബി പുരുഷോത്തമന്റെ ഇളയ സഹോദരന്‍ വക്കം ബി ഗോപിനാഥ് (84) അന്തരിച്ചു.ഇന്നലെ രാത്രി 7:45 ന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വക്കം വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം 31 ന് 12 ന് വീട്ടുവളപ്പില്‍ വെച്ച് നടക്കും.അദ്ദേഹം അഗ്രികള്‍ചറല്‍ ഡെപ്യൂട്ടി ഡയറക്ടറായാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
അദ്ദേഹം നേരത്തെ ആറ്റിങ്ങല്‍ ഗവ: ബോയിസ് ഹൈസ്‌കൂളില്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്ട്രക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.അഗ്രികള്‍ച്ചറുമായ ബന്ധപ്പെട്ടുള്ള 19 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനമായി മാസങ്ങള്‍ക്ക് മുന്‍പ് കുടുംബ ചരിത്രവും പ്രസിദ്ധീകരിച്ചു. വക്കം സി കൃഷ്ണവിലാസം ലൈബ്രറിയുടെ പ്രസിഡന്റായും ബി ഗോപിനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ എസ് ശാന്തകുമാരി വക്കം ഗവ: ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്നു. മക്കള്‍: അഡ്വ: വക്കം ജി മനോജ് വക്കം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് , ജി മനു , ജി മഞ്ചു . മരുമക്കള്‍ : സജിതാ ജി നാഥ് , ഇന്ദുപ്രിയ , ഇന്ദു.