വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ കൊവിഡ് ബാധിച്ച് മരിച്ചു

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

author-image
sisira
New Update
വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ കൊവിഡ് ബാധിച്ച് മരിച്ചു

 

പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി.

 

ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പാലക്കാട് നടത്തും.

died vayalarramavarma Covid19 palakkad sindhu daughter