/kalakaumudi/media/post_banners/b4de226999277be2a8967b61e87b6d059986f00d7774f1160c66850fa2b10879.jpg)
ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 37.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടായി. പതിനഞ്ചാം ഓവറില്‍ 83-1 എന്ന മികച്ച നിലയിലായിരുന്ന അഫ്ഗാന്‍ പിന്നീടാണ് കുത്തനെ ഇടിയാൻ തുടങ്ങിയത്. 47 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.
ഇബ്രാഹിം സര്‍ദ്രാന്‍ 22 റണ്‍സടിച്ചപ്പോള്‍ റഹ്മത്ത് ഷായും ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയും 18 റണ്‍സ് വീതമെടുത്തു. വാലറ്റത്ത് 20 പന്തില്‍ 22 റണ്‍സെടുത്ത അസ്രത്തുള്ള ഒമര്‍സായിയാണ് അഫ്ഗാനെ 150 കടത്തിയത്.
ബംഗ്ലാദേശിനുവേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസന്‍ മിറാസുമാണ് അഫ്ഗാന്റെ വിക്കറ്റെടുതത്ത്
ഷൊറീഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്ത്തി. മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ഇന്ന് ബംഗ്ലാദേശ് നിരയിലില്ലായിരുന്നു.