61-ാമത് ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; മുന്നേറ്റം തുടര്‍ന്ന് കേരളം

61-ാമത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. ചണ്ഡിഗഡിലും ചെന്നൈയിലുമായാണ് മത്സരം നടക്കുന്നത്.

author-image
Web Desk
New Update
61-ാമത് ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; മുന്നേറ്റം തുടര്‍ന്ന് കേരളം

കൊല്ലം: 61-ാമത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. ചണ്ഡിഗഡിലും ചെന്നൈയിലുമായാണ് മത്സരം നടക്കുന്നത്.

ചണ്ഡിഗഡില്‍ കേഡറ്റ് വിഭാഗം മിക്‌സഡ് റോളര്‍ ഹോക്കിയില്‍ സ്വര്‍ണവും സബ് ജൂനിയറില്‍ വെങ്കലവും കേഡറ്റ് പെണ്‍കുട്ടികളില്‍ വെങ്കലവും കേരളം നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ റോളര്‍ ഹോക്കിയില്‍ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് കേരളം ഗുജറാത്തിനെ തോല്‍പിച്ചു. റോളര്‍ ഹോക്കിയില്‍ പുരുഷ വിഭാഗത്തില്‍ കേരളം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തി.

എന്നാല്‍ ജൂനിയര്‍ മിക്‌സഡ് വിഭാഗത്തില്‍ കേരളം ജമ്മുകാശ്മീരിനെ സമനിലയില്‍ തളച്ചു. സ്‌കേറ്റ് ബോര്‍ഡിംഗില്‍ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 11 മെഡലുകള്‍ കേരളം സ്വന്തമാക്കി.

റോളര്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഒരു വെള്ളിയും ഒരു വെങ്കലവും ആല്‍പൈന്‍, ഡൗണ്‍ഹില്‍ മത്സരത്തില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിംഗില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും കേരളം നേടി.

ചെന്നൈയില്‍ തുടങ്ങിയ സ്പീഡ് സ്‌കേറ്റിംഗ് (റോഡ്, റിംഗ്) മത്സരത്തില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളം നേടിയത്. മത്സരം 25ന് സമാപിക്കും.

61st National Roller Skating Championship