/kalakaumudi/media/post_banners/454e9856656b4420a54a06b6f4db9e6e91f2f4299fec9c871e199f115ca606ca.jpg)
ഹാങ്ചോ:പുരുഷ ഹോക്കി ടീമിനു പിന്നാലെ ഇന്ത്യൻ വനിതകളും വിജയ കുതിപ്പ് തുടങ്ങി. യുവതാരം സംഗീതകുമാരിയുടെ ഹാട്രിക്കിന്റെ മികവിൽ, ആദ്യ പൂൾ മത്സരത്തിൽ സിംഗപ്പുരിനെ 13-0ന് ആണ് ഇന്ത്യ തകർത്തത്. പുരുഷ ടീം ആദ്യ 2 മത്സരങ്ങളിൽ 32 ഗോൾ നേടിയിരുന്നു.
സംഗീത 23, 47, 56 മിനിറ്റുകളിലും നവനീത് കൗർ 14–ാം മിനിറ്റിൽ 2 തവണയും ഗോൾ നേടി. ഉദിത(6), സുശീല ചാനു(8), ദീപിക(11), ദീപ് ഗ്രേസ് എക്ക(17), നേഹ(19), സലീമ ടെറ്റെ(35), മോണിക്ക(52), വന്ദന കഠാരിയ(56) എന്നിവരാണ് മറ്റു സ്കോറർമാർ. നാളെ മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പൂൾ മത്സരം.