/kalakaumudi/media/post_banners/ed5cbe61347571f5af0ef027868ea62dc89b8885eee7861d94b75c2c530e13ee.jpg)
രാജ്കോട്ട്∙ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവർ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തി. അതേസമയം ശുഭ്മന്‍ ഗിൽ, സ്പിന്നർ ആർ. അശ്വിൻ എന്നിവർ കളിക്കില്ല.
പനി ബാധിച്ചതിനാൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും മൂന്നാം ഏകദിനത്തിൽ കളിക്കില്ല എന്ന് രോഹിത് ശർമ്മ പറഞ്ഞു . ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ഇറങ്ങും. ഓസ്ട്രേലിയൻ ടീമിൽ അഞ്ചു മാറ്റങ്ങളാണുള്ളത്. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്‌സ്‍വെൽ, പാറ്റ് കമ്മിൻസ് എന്നിവർ തിരിച്ചെത്തി. തൻവീർ സങ്ക അരങ്ങേറ്റ മത്സരം കളിക്കും.
ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.പക്ഷെ ഓസ്‌ട്രേലിയയെ ക്ലീൻ സ്വീപ്പ് ചെയ്യുന്നതിലാണ് ഇന്ത്യയുടെ കണ്ണ്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ന്‍, അലക്സ് കാരി, ഗ്ലെൻ മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, തൻവീർ സങ്ക, ജോഷ് ഹെയ്‍സൽവുഡ്.