/kalakaumudi/media/post_banners/df4368659fc34794f139e509d025490647fdd9eab77e898175f7595d6770ba98.jpg)
വാടക ബോട്ടുമായി ഏഷ്യൻ ഗെയിംസിന് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം . മത്സരിക്കാനുള്ള റോവിങ് ബോട്ടുകളില്ലാതെ, തുഴകൾ മാത്രമായാണ് 33 അംഗ ഇന്ത്യൻ സംഘം ഇന്നലെ ചൈനയിലേക്കു പുറപ്പെട്ടത്. ബോട്ടുകൾ കൊണ്ടുപോകാൻ മറന്നുപോയതല്ല; ലക്ഷങ്ങൾ മുടക്കി വാങ്ങിയ റോവിങ് ബോട്ടുകളെല്ലാം ഹൈദരാബാദിലെ ക്യാംപിൽ ‘സൂക്ഷിച്ചുവച്ച്’ യാത്ര തിരിച്ച ഇന്ത്യൻ ടീം ചൈനയിൽ നിന്നു വാടകയ്ക്കെടുക്കുന്ന ബോട്ടുകളിലാണ് ഏഷ്യൻ ഗെയിംസിൽ മത്സരിക്കുക.
സ്വന്തം ബോട്ടുമായി ഏഷ്യൻ ഗമിന് പങ്കെടുത്തിരുന്ന ടീമായിരുന്നു ഇന്ത്യ പക്ഷെ കഴിഞ്ഞ ഗെയിം മൂടൽ ഇന്ത്യ വാടകയ്ക്കു ബോട്ട് എടുത്തു കൊണ്ടാണ് മത്സരത്തിന് ഇറങ്ങുക. കപ്പൽ മാർഗമായിരുന്നു മുൻപ് ബോട്ടുകൾ എത്തിച്ചിരുന്നത് ചിലവ് കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമായാണ് ഈ നീക്കം സ്വീകരിച്ചത് . ഇതുവരെ പരിശീലിച്ച് തഴക്കം വന്ന ബോട്ടുകളിൽ നിന്നു പെട്ടെന്ന് മറ്റൊന്നിലേക്കു മാറേണ്ടിവരുന്നത് താരങ്ങൾക്കു തിരിച്ചടിയാണ്.
അതു മറികടക്കാനുള്ള വഴിയും ടീം അധികൃതർ തന്നെ കണ്ടുപിടിച്ചു. പുതിയ ബോട്ടുകളുമായി ഇണങ്ങുന്നതിനാണ് ഏഷ്യൻ ഗെയിസിന് രണ്ടാഴ്ച മുൻപേ റോവിങ് ടീമിനെ ഇന്ത്യ ചൈനയിലേക്ക് അയച്ചത്. ബോട്ടുകൾ മാറുമെങ്കിലും മത്സരത്തിന് ഉപയോഗിക്കുന്ന തുഴകൾ മാറേണ്ടതില്ലെന്നാണ് ടീമിന്റെ തീരുമാനം. ദീർഘകാലം പരിശീലനം നടത്തി കൈയ്ക്കിണങ്ങിയ തുഴകളുമായി താരങ്ങൾ ചൈനയിലേക്കു പോകാൻ കാരണവുമിതാണ്.