കായിക മാമാങ്കത്തിന് സമാപനം; പാലക്കാടിന് ഹാട്രിക് കിരീടം, സ്കൂൾ വിഭാഗത്തിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി ഒന്നാമത്

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിന് ഹാട്രിക് കിരീടം. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും സഹിതം 266 പോയിന്റ് കരസ്ഥമാക്കിയാണ് പാലക്കാട് ഒന്നാം നേടിയത്

author-image
Hiba
New Update
കായിക മാമാങ്കത്തിന് സമാപനം; പാലക്കാടിന് ഹാട്രിക് കിരീടം, സ്കൂൾ വിഭാഗത്തിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി ഒന്നാമത്

തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാടിന് ഹാട്രിക് കിരീടം. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും സഹിതം 266 പോയിന്റ് കരസ്ഥമാക്കിയാണ് പാലക്കാട് ഒന്നാം നേടിയത്. രണ്ടാം സ്ഥാനക്കാരായ മലപ്പുറത്തിന് 168 പോയിന്റുണ്ട്. 13 സ്വർണ മെഡലുകളാണ് മലപ്പുറത്തിന്റെ താരങ്ങൾ സ്വന്തമാക്കിയത്. 22 വെള്ളി മെഡലും 20 വെങ്കല മെഡലുകളും മലപ്പുറം സ്വന്തമാക്കി.

എറണാകുളവും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലെത്തി. സ്കൂളുകളിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി 57 പോയിന്റുമായി ഒന്നാമതെത്തി. മാര്‍ ബേസിൽ എച്ച്എസ്എസ് കോതമംഗലം 46 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി. കെ.എച്ച്.എസ്. കുമരംപുത്തൂര്‍ 43 പോയിന്റുകൾ നേടി മൂന്നാം സ്ഥാനം സ്വന്തമാക്കി.

palakkad Ideal IHSS Kadakasery