സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയും ബാറ്റിംഗും ഒരുപോലെ ആണെന്ന് പ്രസീദ് കൃഷ്ണ

By Hiba.27 11 2023

imran-azhar

 

സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയും ബാറ്റിംഗ് ശൈലിയും തമ്മിൽ സാമ്യം ഉണ്ടെന്ന് ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണ. രണ്ട് വിജയങ്ങളുമായി മികച്ച രീതിയിൽ ആണ് സൂര്യകുമാർ തന്റെ ക്യാപ്റ്റൻസി കരിയർ തുടങ്ങിയത്.

 

മത്സരത്തിന് ശേഷം സംസാരിച്ച പ്രസീദ് കൃഷ്ണ സൂര്യകുമാറിന്റെ ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ ബാറ്റിംഗിനോട് വളരെ സാമ്യമുള്ളതാണെന്നു പറഞ്ഞു.


''സൂര്യകുമാർ ബാറ്റ് ചെയ്യുന്ന രീതി പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയും. അവൻ തന്റെ കളിക്കാരെ വിശ്വസിക്കുന്നു, ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുത് ചെയ്യാൻ ഞങ്ങളെ എല്ലാവരെയും അവൻ പിന്തുണയ്ക്കുന്നു, എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ പിന്തുണയ്ക്കാൻ അവൻ ഞങ്ങളുടെ തൊട്ടുമുന്പിലുണ്ട്.'' പ്രസീദ് പറഞ്ഞു.

 
 

OTHER SECTIONS