/kalakaumudi/media/post_banners/7b412cd0a3657dee12d7c70e4783c32a4f31a14429f5f50926f0d2662aa356b7.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് മുഖ്യമന്ത്രിയുടെ പേരിൽ സംഘടിപ്പിക്കുന്നു. "സിഎംസ് കപ്പ് ഇന്റർനാഷനൽ ടെന്നിസ് ടൂർണമെന്റ്'എന്നാണ് പേര്.
വരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യാന്തര ടെന്നിസ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നെന്നും ഇതിനായി 40 ലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ട്രിവാൻഡ്രം ടെന്നിസ് ക്ലബ് സെക്രട്ടറി നൽ കിയ അപേക്ഷയെ തുടർന്നാണ് തീരുമാനം. 40 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളിൽ നിന്ന് 64 കളിക്കാർ പങ്കെടുക്കും. സർക്കാർ നൽകുന്ന 40 ലക്ഷം രൂപ വിജയികൾക്കു സമ്മാനത്തുക നൽകാനും അവർക്കു താമസമൊരുക്കാനും ഉപയോഗിക്കും.