വനിതകളുടെ സെയ്‌ലിങ്ങില്‍ ഇന്ത്യയ്ക്ക് മെഡൽ ; നേഹ ഠാക്കൂറിനാണ് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം അക്കൗണ്ട് തുറന്ന് ഇന്ത്യ. വനിതകളുടെ സെയ്‌ലിങ്ങില്‍ ഇന്ത്യയുടെ നേഹ ഠാക്കൂര്‍ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഡിന്‍ഗി ഐ.എല്‍.സി.എ 4 വിഭാഗത്തിലാണ് നേഹ വെള്ളി മെഡല്‍ നേടിയത്.

author-image
Hiba
New Update
വനിതകളുടെ സെയ്‌ലിങ്ങില്‍ ഇന്ത്യയ്ക്ക് മെഡൽ ; നേഹ ഠാക്കൂറിനാണ് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം അക്കൗണ്ട് തുറന്ന് ഇന്ത്യ. വനിതകളുടെ സെയ്‌ലിങ്ങില്‍ ഇന്ത്യയുടെ നേഹ ഠാക്കൂര്‍ വെള്ളി മെഡല്‍ നേടി. വനിതകളുടെ ഡിന്‍ഗി ഐ.എല്‍.സി.എ 4 വിഭാഗത്തിലാണ് നേഹ വെള്ളി മെഡല്‍ നേടിയത്.

ഇന്ത്യയുടെ നാലാം വെള്ളിമെഡലാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറുവെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

പുരുഷ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഗ്രൂപ്പ് മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ 16 ഗോളുകള്‍ക്ക് തകര്‍ത്തു.

ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിങ്ങും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 4*100 മെഡ്ലെ റിലേയില്‍ ഇന്ത്യയുടെ നീന്തല്‍ ടീം ഫൈനലിലെത്തിയിട്ടുണ്ട്. ഹീറ്റ്സില്‍ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

asian games