'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഏറ്റവും മികച്ച കളിക്കാരനായി മെസ്സി, പുരസ്‌കാര തിളക്കത്തില്‍ അര്‍ജന്റീന

ഫിഫയുടെ 2022ലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്തള്ളിക്കൊണ്ടാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.

author-image
Priya
New Update
'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഏറ്റവും മികച്ച കളിക്കാരനായി മെസ്സി, പുരസ്‌കാര തിളക്കത്തില്‍ അര്‍ജന്റീന

 

പാരീസ്: ഫിഫയുടെ 2022ലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്തള്ളിക്കൊണ്ടാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.

മികച്ച പുരുഷ ഫുട്ബാള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം രണ്ടാം തവണയാണ് മെസ്സി നേടുന്നത്.52 വോട്ട് ആണ് മെസ്സിക്ക് ലഭിച്ചത്. രണ്ടാമതെത്തിയ എംബാപ്പെ 44ഉം മൂന്നാമതെത്തിയ കരിം ബെന്‍സേമ 34ഉം വോട്ടുകളുമാണ് നേടിയത്.

പാരീസില്‍ രാത്രി 1.30-നായിരുന്നു പുരസ്‌കാരദാന ചടങ്ങ്. അര്‍ജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്.

അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിനാണ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം.സ്പെയിനിന്റെ അലക്സിയ പുട്ടെയാസാണ് മികച്ച വനിതാ താരമായത്.

ബേത്ത് മീഡ്, അലക്‌സ് മോര്‍ഗന്‍ എന്നിവരെ പിന്നിലാക്കി തുടര്‍ച്ചയായ രണ്ടാം തവണയാണ് അലക്‌സിയ പുരസ്‌കാരം നേടുന്നത്. ഇംഗ്ലണ്ട് പരിശീലക സറീന വെയ്ഗ്മാന്‍ മികച്ച വനിതാ ടീം കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിന്റെ മേരി എര്‍പ്‌സ് ആണ് മികച്ച വനിതാ ഗോള്‍കീപ്പര്‍.

മറ്റു പുരസ്‌കാരങ്ങള്‍:

മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്മാന്‍ (ഇംഗ്ലണ്ട്)

മികച്ച പുരുഷ ടീം കോച്ച്: ലയണല്‍ സ്‌കലോനി (അര്‍ജന്റീന)

മികച്ച വനിതാ ഗോള്‍കീപ്പര്‍: മേരി എര്‍പ്‌സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)

മികച്ച പുരുഷ ഗോള്‍കീപ്പര്‍: എമിലിയാനോ മാര്‍ട്ടിനസ് (അര്‍ജന്റീന, ആസ്റ്റണ്‍ വില്ല)

മികച്ച ഗോള്‍ (പുസ്‌കാസ് പുരസ്‌കാരം): മാര്‍സിന്‍ ഒലെക്‌സി (വാര്‍റ്റ പൊസ്നാന്‍പോളണ്ട്)

ഫിഫ ഫെയര്‍പ്ലേ: ജോര്‍ജിയന്‍ ലോഷോഷ്വിലി (വൂള്‍വ്‌സ്ബര്‍ഗ്)

ഫിഫ ഫാന്‍ അവാര്‍ഡ്: അര്‍ജന്റീന ആരാധകര്‍

lionel messi argentina fifa fifa the best