എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: കാത്തിരിപ്പിന് വിരാമമിട്ട് നെയ്മര്‍ ഇന്ത്യയിലേക്ക്, എതിരാളി മുംബൈ സിറ്റി എഫ്‌സി!

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഐഎസ്എല്‍ സൂപ്പര്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സിയും നെയ്മറുടെ സൗദി ക്ലബായ അല്‍ ഹിലാലും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണിത്.

author-image
Greeshma Rakesh
New Update
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്: കാത്തിരിപ്പിന് വിരാമമിട്ട് നെയ്മര്‍ ഇന്ത്യയിലേക്ക്, എതിരാളി മുംബൈ സിറ്റി എഫ്‌സി!

 

 

ക്വലാലംപുര്‍: ഇന്ത്യന്‍ ഫുഡ്‌ബോള്‍ ആരാധകരുടെ ഏറെ നാളത്തെ കാച്ചിരിപ്പിന് വിരാമമിട്ട് ബസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഔദ്യോഗിക ഫുട്‌ബോള്‍ മത്സരത്തിനായി ഇന്ത്യയിലെത്തും!എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഐഎസ്എല്‍ സൂപ്പര്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സിയും നെയ്മറുടെ സൗദി ക്ലബായ അല്‍ ഹിലാലും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണിത്.

ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റിക്കും അല്‍ ഹിലാലിനുമൊപ്പം ഇറാനില്‍ നിന്നുള്ള എഫ്‌സി നസ്സാജി മസാന്‍ദരനും ഉസ്‌ബെക്കിസ്താന്‍ ക്ലബ് നവ്ബഹോറുമാണ് ഇടംപിടിച്ചിരിക്കുന്നത്. മലേഷ്യയിലെ ക്വലാലംപുരിലാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ നറുക്കെടുപ്പ് നടന്നത്.

 

മുംബൈ സിറ്റിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റും തമ്മില്‍ പോരാട്ടം വരുമോയെന്ന ആകാംക്ഷയിലായിരുന്നു വ്യാഴാഴ്ച രാവിലെ മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍. എന്നാല്‍ ക്വലാലംപുരിലെ നറുക്കെടുപ്പില്‍ മുംബൈ സിറ്റിയുടെ ഭാഗ്യം നെയ്മറുടെ ഇപ്പോഴത്തെ ക്ലബായ അല്‍ ഹിലാലിലേക്ക് എത്തുകയായിരുന്നു.

തോടെയാണ് ഇന്ത്യന്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍
ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനായി നെയ്മര്‍ ഇന്ത്യയിലെത്തുന്നത്. ആദ്യമാണ് നെയ്മര്‍ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പങ്കെടുക്കുന്നത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ക്ലബാണ് നെയ്മറുടെ പുതിയ ക്ലബായ അല്‍ ഹിലാല്‍.

neymar Al-Hilal Cristiano Ronaldo Mumbai City FC AFC Champions League