/kalakaumudi/media/post_banners/338181ce8d0b3f1ffd8ca8d5af7942b0d362c2dcf23e560130230e5ac39fa223.jpg)
ഹൈദരാബാദ്: മത്സരങ്ങൾക്കിടെ ചിലപ്പോൾ താൻ പരുക്കുപറ്റിയതായി അഭിനയിക്കാറുണ്ടെന്ന് പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാൻ. ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു പിന്നാലെയായിരുന്നു റിസ്‌വാന്റെ വെളിപ്പെടുത്തൽ.
പേശിവലിവ് കാരണം മത്സരത്തിനിടെ റിസ്‌വാൻ ഇടയ്ക്കിടെ വൈദ്യസഹായം തേടിയിരുന്നു. പരുക്കിനെക്കുറിച്ചു മത്സരശേഷം കമന്റേറ്റർ ചോദിച്ചപ്പോഴായിരുന്നു റിസ്‌വാന്റെ രസകരമായ മറുപടി. ‘ചിലപ്പോൾ പേശിവലിവു മൂലം പ്രയാസപ്പെടാറുണ്ട്.
പക്ഷേ, ചില സമയങ്ങളിൽ അതു വെറും അഭിനയമാണ്’– റിസ്‌വാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. സെഞ്ചറി (131*) നേടിയ റിസ്‌വാന്റെ മികവിലാണ് മത്സരം പാക്കിസ്ഥാൻ ജയിച്ചത്.