ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിവരുമെന്ന വാർത്തകളോട് പ്രതികരിച്ച് ആർ അശ്വിൻ

കേൾക്കുന്ന വാർത്ത സത്യമാണെങ്കിൽ മുംബൈയുടേത് ചരിത്ര തീരുമാനമാണമെന്ന് അശ്വിൻ ഇൻസ്റ്റഗ്രാം വിഡിയോയിൽ പറ‌ഞ്ഞു.

author-image
Greeshma Rakesh
New Update
ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിവരുമെന്ന വാർത്തകളോട് പ്രതികരിച്ച് ആർ അശ്വിൻ

  

മുംബൈ: ഏകദിന ലോകകപ്പിന് പിന്നാലെ ഐ.പി.എൽ ആവേശങ്ങളിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. പല റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സജീവമായി കേൾക്കുന്നത്. നിലവിലെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേയ്ക്ക് മടങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

അതെസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി.കേൾക്കുന്ന വാർത്ത സത്യമാണെങ്കിൽ മുംബൈയുടേത് ചരിത്ര തീരുമാനമാണമെന്ന് അശ്വിൻ ഇൻസ്റ്റഗ്രാം വിഡിയോയിൽ പറ‌ഞ്ഞു. കാരണം, ഹാർദ്ദിക്കിനെ സ്വന്തമാക്കാൻ മുംബൈ പകരം ഒരു കളിക്കാരനെയും വിട്ടുകൊടുക്കുന്നില്ല. മുംബൈ മുമ്പൊരിക്കലും അങ്ങനെ വിട്ടുകൊടുത്ത ചരിത്രവുമില്ല. അതുകൊണ്ട് പൂർണമായും പണം കൊടുത്തായിരിക്കും ഹാർദ്ദിക്കിനെ മുംബൈ വാങ്ങാൻ പോകുന്നത് എന്നാണ് അറിയുന്നത്.

മുംബൈയിൽ കളിച്ചു വളർന്ന ഹാർദ്ദിക് കൂടി എത്തിയാൽ മുംബൈയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് നോക്കുവെന്നും അശ്വിൻ പറഞ്ഞുരോഹിത് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, നേഹൽ വധേര, ടിം ഡേവിഡ്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, പിയൂഷ് ചൗള, ആകാശ് മധ്വാൾ, ജോഫ്ര ആർച്ചർ/റൈൽ മെറിഡിത്ത്/ ജേസൺ ബെഹ്‌റൻഡോർഫ്/മിച്ചൽ സ്റ്റാർക്ക് എന്നിവരടങ്ങിയ പ്ലെയിംഗ് ഇലവനെ അദ്ദേഹം പിന്നീട് എഴുതി. /പാറ്റ് കമ്മിൻസ് എന്നിവരായിരിക്കും മുംബൈയുടെ ടീമിലുണ്ടാകുകയെന്നും അശ്വിൻ വിശദീകരിച്ചു.

പാണ്ഡ്യ വീണ്ടും മുംബൈ ഇന്ത്യൻസിൽ ചേരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അശ്വിൻ വ്യക്തമാക്കി.മാത്രമല്ല പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേയ്ക്ക് മടങ്ങി വന്നാൽ ഗുജറാത്ത് നിന്ന് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കാൻ സാധ്യതയുള്ളതായും അശ്വിൻ കുറിച്ചു.

മുംബൈ ഇന്ത്യൻസാണ് താരത്തെ മടക്കിക്കൊണ്ടുവരാൻ താത്പര്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.എന്നാൽ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വാർത്തകളോട് ഇരു ക്ലബ്ബുകളും പ്രതികരിച്ചിട്ടില്ല. ഹാർദികിന്റെ ശമ്പളത്തിന് പുറമെ ട്രാൻസ്ഫർ ഫീയും മുംബൈ ഗുജറാത്ത് ടൈറ്റൻസിന് നൽകേണ്ടിവരും. ട്രാൻസ്ഫർ ഫീയുടെ പകുതി ഹാർദികിനാണ് ലഭിക്കുക. 15 കോടിക്കായിരുന്നു ഹാർദിക് ഗുജറാത്ത് ടീമിൽ എടുത്തത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഐ.പി.എല്ലിലെ റെക്കോർഡ് ട്രാൻസ്ഫറാകും നടക്കുക.

അതേസമയം കഴിഞ്ഞ ലേലത്തോടെ മുംബൈയുടെ അടുത്ത് 50 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്. പുതിയ ലേലത്തിന് അഞ്ച് കോടി മുംബൈക്ക് ഉപയോഗിക്കാനാകും. എന്നാൽ ഹാർദികിന്റെ ലേല നടപടികൾ പൂർത്തിയാക്കണമെങ്കിൽ ടീമിലെ മറ്റു താരങ്ങളെ വിട്ടുകൊടുക്കലാണ് മുംബൈക്ക് മുന്നിലുള്ള ഏകവഴി. ഇതുസംബന്ധിച്ച് മുംബൈ സജീവ ചർച്ചകളിലാണെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യന്മാരായത് ഹാർദികിന്റെ ക്യാപ്റ്റൻ മികവിന് കീഴിലായിരുന്നു. രണ്ടാം സീസണിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ചെന്നൈ സൂപ്പർകിങ്‌സിന് മുന്നിൽ ഗുജറാത്ത് വീഴുകയായിരുന്നു. ഈ രണ്ട് സീസണുകളിലും ഹാർദികിന്റെ നായക മികവ് കയ്യടി നേടിയിരുന്നു. 

കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ ഹാർദിക് ടീമിനൊപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേറ്റതിനാൽ പുറത്തായി. രോഹിത് വൈറ്റ്‌ബോൾ ക്രിക്കറ്റ് മതിയാക്കുകയാണെങ്കിൽ ഹാർദികിന്റെ പേരാണ് നായക സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്. അതായത് ഇന്ത്യയുടെ ഭാവി ഹാർദിക് പാണ്ഡ്യയിലൂടെയാണ് ഇപ്പോൾ ചുറ്റിത്തിരിയുന്നത്.

R Ashwin Hardik Pandya gujarat titans mumbai indian