അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; വിജയം മുറുക്കി പിടിക്കാനൊരുങ്ങി ഇന്ത്യ സെമിയില്‍

അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനല്‍ ആരംഭത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു.

author-image
Athira
New Update
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; വിജയം മുറുക്കി പിടിക്കാനൊരുങ്ങി ഇന്ത്യ സെമിയില്‍

 

ജൊഹാനസ്ബര്‍ഗ്; അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനല്‍ ആരംഭത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളിലും ഓരോ മാറ്റങ്ങളുണ്ട്. ചൊവാഴ്ച നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമില്‍ നമന്‍ തിവാരിയെ ഉള്‍പ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ പേസ് ബോളര്‍മാര്‍ക്ക് പിച്ചില്‍നിന്ന് ആനുകൂല്യം ലഭിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഫീല്‍ഡിങ് തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദയ് സഹറാന്‍ പറഞ്ഞു.

കൂടുതല്‍ ഗ്രൗണ്ട് സപ്പോര്‍ട്ട് കിട്ടുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്. 2 സെഞ്ചറികളും ഒരു അര്‍ധസെഞ്ചറിയും ഉള്‍പ്പെടെ 5 മത്സരങ്ങളില്‍നിന്ന് 334 റണ്‍സ് നേടിയ മുഷീര്‍ ഖാനാണ് ബാറ്റര്‍മാരില്‍ ടോപ്‌സ്‌കോറര്‍. കളിച്ച മത്സരങ്ങളില്‍ എല്ലാം തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യന്‍ കൗമാരപ്പട.

 

sports news Latest News sports updates